Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു

September 26, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 93,000 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 24 മണിക്കൂറിനിടെ 85,362 പോസിറ്റീവ് കേസുകളും 1089 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 82 ശതമാനം കടന്നത് ആശ്വാസമായി. ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ബാബുലാൽ മാറണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 59,03,933 ആയി. ആകെ മരണം 93,379. ചികിത്സയിലുള്ളവർ 9,60,969. ആകെ രോഗമുക്തരുടെ എണ്ണം 48,49,585 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയർന്നു. നിലവിലെ 1.58 ശതമാനമാണ് മരണ നിരക്ക്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞു. അതേസമയം, തമിഴ്‌നാട്ടിലും, കർണാടകയിലും സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. മഹാരാഷ്ട്രയിലെ ആകെ രോഗികൾ 13 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 13,41,535 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. ആകെ ഏഴ് കോടിയിലധികം സാമ്പിളുകൾ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. കൊവിഡിനെ കൂടാതെ ഡെങ്കിയും ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Story Highlights covid national cases 59 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here