അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആരാധകന് സർപ്രെസ് നൽകി എസ്പിബി; ചേർത്ത് പിടിച്ച് ഗായകൻ; വിഡിയോ

sp balasubramanyam

അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആരാധകന് സർപ്രെസായി പ്രത്യക്ഷനാകുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിഡിയോ വൈറൽ. മാരൻ എന്ന് പേരുള്ള ആരാധകൻ എസ്പിബിയുടെ ഗാനം പാടിക്കൊണ്ടിരിക്കെയാണ് ഗായകൻ പിന്നിൽ വന്ന് ആ പാട്ടിന്റെ അടുത്ത വരി മൂളിയത്.

Read Also : എസ്പിബിയ്ക്ക് വിട; സംസ്‌കാരം ഇന്ന് നടക്കും

മാരൻ എന്ന ശ്രീലങ്കൻ പ്രൊഫസറിനാണ് ഈ ഭാഗ്യം കൈവന്നത്. അവിചാരിതമായ അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം ജീവിതത്തിൽ മുന്നോട്ട് നീങ്ങാൻ സാധിച്ചത് എസ്പിബിയുടെ പാട്ടുകളിലൂടെയാണെന്ന് അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞുകൊണ്ടിരിക്കെയായിരുന്നു സംഭവം. അവതാരിക മാരനോട് ഇഷ്ടപ്പെട്ട എസ്പിബി ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു.

അതിന് ശേഷമാണ് ട്വിസ്റ്റുണ്ടായത്. തന്റെ പിന്നിൽ ആരോ ആ ഗാനം മൂളുന്നത് കേട്ട് മാരന് ജിജ്ഞാസയായി. പെട്ടെന്ന് തല വെട്ടിച്ച മാരന്റെ തോളത്ത് കൈകളിട്ട എസ്പിബി, താനും എസ്പി ബാലസുബ്രഹ്മണ്യത്തെപ്പോലെ പാടാറുണ്ടെന്ന് പറഞ്ഞു. പിന്നീട് ഇത് താൻ തന്നെയാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തി. അപ്പോൾ മാരന്റെ മുഖത്തുണ്ടായ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു. തനിക്കിനി ഒന്നും വേണ്ടെന്നും വളരെ സന്തോഷം ആയെന്നുമായിരുന്നു മാരന്റെ പ്രതികരണം. മാരനെ എസ്പിബി ആലിംഗനം ചെയ്യുകയും ചെയ്തു.

Story Highlights sp balasubramanyam giving surpise visit to blind fan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top