സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം; എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി

എറണാകുളം ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി. പനങ്ങാട് സ്വദേശിനി ലീല(82), വാഴക്കുളം സ്വദേശിനി അൽഫോൺസ(57) എന്നിവരാണ് മരിച്ചത്. കളമശേരി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കൊവിഡ് മൂലമുള്ള മരണമെന്ന് സ്ഥിരീകരിക്കുന്നതിനായി ശ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൊവിഡ് മൂലം 56 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

എറണാകുളം ജില്ലയിൽ ഇന്നലെ 655 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 638 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും 10 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഫോർട്ട് കൊച്ചി, കോതമംഗലം, എടത്തല എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗബാധ. 5031 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Story Highlights Two covid deaths in the state; Two persons lost their lives in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top