കേസ് എടുത്തതിൽ യാതൊരു വിഷമവും ഇല്ലെന്ന് ഭാഗ്യലക്ഷ്മി ‘ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തുവെന്ന് വിശ്വാസം’

bhagyalakshmi

വിജയ് പി നായരുടെ പരാതിയിൽ കേസ് എടുത്തതിൽ യാതൊരു വിഷമവും ഇല്ലെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി ട്വന്റിഫോറിനോട്. ചെയ്ത പ്രവൃത്തിയിൽ പൂർണ സംതൃപ്തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്മി.

Read Also : ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കേസ് കൊടുത്താൽ തന്നെ സൈബർ നിയമം ശക്തമല്ലെന്ന് പറഞ്ഞ് പൊലീസുകാർ തന്നെ നിസ്സഹായരായി കൈ മലർത്തുകയാണ് ചെയ്യുന്നത്. അവരെയും കുറ്റം പറയാൻ പറ്റില്ല. നിയമമില്ലാത്തത് കൊണ്ട് ആർക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയാണ്. നേരത്തെയും ഇത്തരത്തിലുള്ള യൂട്യൂബ് ചാനലുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണോ വരുമാന മാർഗം ആയി സ്വീകരിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. നേരത്തെ ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ യൂട്യൂബിൽ പരാതി നൽകി വിഡിയോ പിൻവലിപ്പിച്ചുവെങ്കിലും വീണ്ടും അത്തരത്തിൽ വിഡിയോ പ്രത്യക്ഷപ്പെട്ടു. എന്ത് തരം ഭയമില്ലായ്മയാണിതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയിൽ കുറേനാളായി പലരും ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഭാഗ്യലക്ഷ്മി. പലരും സങ്കടം പറഞ്ഞിരുന്നു. മൂന്ന് കൊല്ലം മുൻപ് തന്റെയും ആൺമക്കളുടെയും ഫോട്ടോ ഇത്തരത്തിൽ മോശമായി പ്രചരിച്ചിരുന്നു. അന്ന് കേസ് കൊടുത്തപ്പോൾ ചെയ്തയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ശേഷം ജാമ്യത്തിൽ വിട്ടു. കോടതിയിൽ കേസുപോലും ആയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Story Highlights bhagyalakshmi, sexual allegation, verbal abuse, vijay p nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top