എറണാകുളം ജില്ലയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ സ്വദേശിനി നബീസയും (73) ഐരാപുരം സ്വദേശി വിശ്വംഭരനും (92) ആണ് മരിച്ചത്. ഇരുവരും കൊവിഡ് ബാധിച്ച് കളമശേരി എംസിഎച്ചിൽ ചികിത്സയിലായിരുന്നു.

മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ നാലാമത്തെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളം ജില്ലയിൽ മാത്രം ഇന്നലെ 246 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights Two people died of covid in Ernakulam district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top