സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു; റെയിൽവേ ജീവനക്കാർ അറസ്റ്റിൽ

railway employees rape station

സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ. ഭോപ്പാൽ റെയിൽവേ ഡിവിഷനു കീഴിലുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. ഭോപ്പാൽ ഡിവിഷനിലെ സെക്യൂരിറ്റി കൗൺസിലർ രാജേഷ് തിവാരി (45), മറ്റൊരു ജീവനക്കാരൻ എന്നിവരാണ് പ്രതികൾ. ഇരുവരെയും സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തു.

Read Also : കോഴിക്കോട് വയോധികയെ പീഡിപ്പിച്ച കേസിൽ രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ

ഉത്തർപ്രദേശുകാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഫേസ്ബുക്കിലൂടെയാണ് തിവാരി യുവതിയെ പരിചയപ്പെട്ടത്. ജോലി വാഗ്ധാനം ചെയ്ത് യുവതിയെ ഇയാൾ വിളിച്ചുവരുത്തി. പ്രതികൾ യുവതിക്കായി റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ വെച്ചായിരുന്നു പീഡനം. യുവതിക്ക് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയതിനു ശേഷമായിരുന്നു പീഡനം.

ബോധം വന്നതിനു പിന്നാലെ യുവതി പൊലീസിൽ പരാതിപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Story Highlights Two railway employees accused of rape on station premises

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top