ശിവനാഗം എന്ന പേരിൽ പ്രചരിക്കുന്നതെന്ത് ? [24 Fact Check]

what is sivanagam 24 fact check
  • അഞ്ജന രഞ്ജിത്ത്

വ്യാജ പ്രചാരണങ്ങൾക്ക് കരുത്തേകാൻ ദൈവങ്ങളുടെ പേരുകൾ വലിച്ചിഴക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്.. ഒരു മരത്തിന്റെ വേരുകളെ പറ്റി സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന ഒരു വിഡിയോയുടെ തലവാചകങ്ങൾ ഇങ്ങനെയാണ്. ‘ഇത് ശിവനാഗം എന്ന മരത്തിന്റെ വേരാണ്. മരത്തിൽ നിന്ന് വെട്ടിയെടുത്തശേഷം പത്തുമുതൽ പതിനഞ്ചു ദിവസം വരെ ഈ വേരുകൾക്ക് ജീവനുണ്ടാകും.ആ സമയമത്രയും അവ പാമ്പുകളെ പ്പോലെ പുളഞ്ഞു കൊണ്ടേയിരിക്കും എല്ലാം ഒരത്ഭുതമെന്നല്ലാതെന്തു പറയാൻ’- ഇങ്ങനെ പുരോഗമിക്കുന്നു വിവരണം.

എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. സമുദ്രത്തിൽ കാണപ്പെടുന്ന ഒരുതരം വിരകളെ ശിവനാഗത്തിന്റെ വേരുകളായി ചിത്രീകരിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള വേരുകൾ ലോകത്ത് നിലവിലില്ല. തികച്ചും തെറ്റായ പ്രചാരണം തന്നെയെന്ന് നിസംശയം പറയാം. എന്നാൽ, വീഡിയോ കൃത്രിമമായി നിർമിച്ചതല്ല.

HORSE HAIR WORM അഥവ കുതിര രോമവിരയാണ് വീഡിയോയിൽ കാണുന്നത്. പ്രാണികളുടേയും ഷഡ്പദങ്ങളുടേയും ഉള്ളിൽ കയറി ജീവിക്കുന്ന വിരയാണ് ഇവ. യുട്യുബിൽ HORSE HAIR WORM എന്ന് സെർച്ച് ചെയ്താൽ ഈ വിരയെക്കുറിച്ച് വിശദമായി അറിയാം.

ശിവനാഗം എന്നൊരു മരമില്ല. നാഗമാണിക്യം എന്നൊക്കെ പറയുന്നത് പോലെയുള്ള ഒരു കെട്ടുകഥമാത്രമാണിത്.

Story Highlights what is sivanagam 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top