ബാലഭാസ്‌കറിന്റെ മരണം; സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതം

balabhaskar

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ബാലഭാസ്‌കർ വിഷ്ണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ നൽകിയതായി സിബിഐ കണ്ടെത്തി. ഈ പണം സ്വർണക്കടത്തിൽ നിക്ഷേപിച്ചുവെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.

ബാലഭാസ്‌കർ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരത്തിനും പ്രകാശൻ തമ്പിക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് മുൻപ് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണ സംഘവും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നത്.

Read Also : ‘അപകടസമയം കാർ ഓടിച്ചത് ആരാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു’; വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടർ

സ്വർണക്കടത്ത് കേസിലെ പ്രതി കൂടിയായ വിഷ്ണു സോമസുന്ദരത്തിന് 2018 മാർച്ചിലാണ് പണം നൽകിയത്. എന്നാൽ ഈ പണം വിഷ്ണു സോമസുന്ദരം തിരിച്ചുനൽകിയിട്ടില്ല. 50 ലക്ഷം രൂപ സ്വർണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് സിബിഐ സംഘത്തിന്റെ സംശയം.

ഇതിന്റെ അടിസ്ഥാനത്തിൽ വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശൻ തമ്പിയുടെയും മറ്റ് സ്വത്തുക്കൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശൻ തമ്പിയുടെയും നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു. കലാഭവൻ സോബിയെ നാളെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും. ചില കാര്യങ്ങളിൽ വ്യക്തത തേടിയാണ് വീണ്ടും നുണപരിശോധന നടത്തുന്നത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വരുംദിവസങ്ങളിൽ നടത്താനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്.

Story Highlights balabhaskar death, cbi probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top