ബിഹാറിൽ ആർജെഡി- കോൺഗ്രസ് സഖ്യം വഴിപിരിയലിന്റെ വക്കിൽ

ബിഹാറിൽ ആർജെഡി- കോൺഗ്രസ് സഖ്യം വഴിപിരിയലിന്റെ വക്കിൽ. തിരിച്ചടി ഉണ്ടാക്കുന്ന നിലപാടുകൾ അംഗീകരിക്കുന്നതിനെക്കാൾ ഒറ്റയ്ക്ക് നിൽക്കുന്നതാണ് നേട്ടമാകുകയെന്ന് ആർജെഡി വ്യക്തമാക്കി. പരമാവധി 30 സീറ്റുകൾ മാത്രമേ കോൺഗ്രസിന് നൽകാനാകൂ. ഇന്നത്തെ കോൺഗ്രസ്- ആർജെഡി ഉഭയകക്ഷി ചർച്ച മാറ്റിയതായും ആർജെഡി. പാര്‍ട്ടിക്ക് എതിരെ ഇടത് പാർട്ടികളുടെ പിന്തുണ നേടാനുള്ള കോൺഗ്രസ് ശ്രമവും ബീഹാറിൽ പരാജയപ്പെട്ടു.
Read Also : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സീറ്റ് നിർണയ ചർച്ചകളിലേക്ക് കടന്ന് ഇരുമുന്നണികളും
പത്രപ്രസ്താവനകളിലൂടെ സാഹചര്യം സങ്കീർണമാക്കുന്ന കൂട്ടാളിയെക്കാൾ ഒറ്റയ്ക്ക് നിൽക്കുകയാണ് ഉചിതമെന്ന് ആർജെഡി നേത്യത്വം പ്രഖ്യാപിച്ചു. കോൺഗ്രസിനെക്കാൾ ബീഹാറിലെ ജനങ്ങളെ തങ്ങൾക്ക് അറിയാം എന്നത് കൊണ്ടാണ് തങ്ങളുടെ നിലപാടെന്നും ആർജെഡി വ്യക്തമാക്കി. മറ്റ് പാർട്ടികളുമായുള്ള സഖ്യ ചർച്ചകൾ ആരംഭിച്ച ആർജെഡി ഇന്നാരംഭിക്കേണ്ട കൊൺഗ്രസ്സുമായുള്ള ഉഭയകക്ഷി ചർച്ച മാറ്റി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പിന്തുണ പ്രതീക്ഷിച്ച ഇടതുപക്ഷവും കോൺഗ്രസ് അനുകൂല നിലപാട് അല്ല സ്വീകരിച്ചത്.
അപ്രസ്‌ക്തമായ നീക്കുപോക്കുകൾക്ക് പ്രസക്തി ഇപ്പോഴില്ലെന്ന് സിപിഐ എംഎൽ കോൺഗ്രസ്സിനെ അറിയിച്ചു. നിലവിലുള്ള നിയമസഭയിൽ സ.പിഐഎംഎലിന് മൂന്ന് സീറ്റുകൾ ഉണ്ട്. ഉപേന്ദ്ര കുശ്വാഹയുടെ വാതിലിൽ നിന്ന് കോൺഗ്രസിന് ആശ്വാസമുള്ള മറുപടി ലഭിച്ചില്ല. രാഷ്ട്രീയ ലോക്‌സമതാ പാർട്ടി എൻഡിഎയുടെ പരമ്പരാഗത കൂട്ടാളി ആണെന്നും പുറത്ത് പോയ സാഹചര്യം സംഭവിയ്ക്കാൻ പാടില്ലാത്തതായിരുന്നെന്നും ആണ് രാഷ്ട്രിയ ലോക്‌സമതാ പാർട്ടിയുടെ പ്രതികരണം.
Story Highlights – rjd- congress, bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here