കാർഷിക ബില്ലുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; ടി എൻ പ്രതാപൻ സുപ്രിംകോടതിയെ സമീപിച്ചു

കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ സുപ്രിംകോടതിയെ സമീപിച്ചു. കർഷകരുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതാപൻ ഹർജി നൽകി.
Read Also :ഇന്ത്യാഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം
പാർലമന്റ് പാസാക്കിയ കർഷക ബില്ലുകൾക്ക് ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് വിവാദത്തിനിടയാക്കിയ ബില്ലുകൾ. രാഷ്ട്രപതി അംഗീകാരം നൽകിയതോടെ ബില്ലുകൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇന്ന് നടന്ന പ്രതിഷേധത്തിൽ ഡൽഹി ഇന്ത്യാ ഗേറ്റിന് മുന്നിൽ കർഷകർ ട്രാക്ടർ കത്തിച്ചിരുന്നു. വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞും കർഷകർ പ്രതിഷേധിച്ചു.
Story Highlights – T N Prathapan, Farm bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here