ഇന്ത്യാഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം

tractor burned

ഡൽഹി ഇന്ത്യാഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം. ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് പിന്നിൽ പഞ്ചാബിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംഘമാണെന്നാണ് വിവരം.

ലോറിയിൽ കൊണ്ടുവന്ന ട്രാക്ടറാണ് കത്തിച്ചത്. പൊലീസ് പെട്ടെന്ന് തന്നെ അവശിഷ്ടങ്ങൾ നീക്കി. രാവിലെ രാഷ്ട്രപതി ഭവന് 1.5 കിലോ മീറ്റർ അകലെ 8. 30 യോടെയായിരുന്നു സംഭവം. അതിതീവ്ര മേഖലയിൽ നടന്ന സംഭവത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Read Also : കാർഷിക ബില്ലുകൾക്കെതിരെയുളള പ്രക്ഷോഭം ഈ മാസം 29 വരെ തുടരുമെന്ന് കർഷക സംഘടനകൾ

അതേസമയം ബില്ലുകൾ നിയമമായതോടെ സുപ്രിംകോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ നീങ്ങുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ചുകൾ നടക്കും. ഒക്ടോബർ ഒന്ന് മുതൽ പഞ്ചാബിലും ഹരിയാനയിലുമായി പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. കാർഷിക നിയമത്തിനെതിരെയും സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കർണാടകയിൽ വിവിധ കർഷക സംഘടനകൾ ഇന്ന് സംസ്ഥാന ബന്ദ് ആഹ്വാനം ചെയ്തു. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് പാർലമെന്റ് പാസാക്കിയ കാർഷിക ബിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാർഷിക ബിൽ നിയമമായിരിക്കുകയാണ്.

Story Highlights farm bill, tractor set on fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top