‘ഒരു പ്രത്യേക തരം മരംവെട്ടൽ’; കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന വിഡിയോ

tree cutting video goes viral

ഒരു മരംവെട്ടുന്ന വിഡിയോ കണ്ടത് ആറ് മില്യണിലേറെ ആളുകൾ ! ഈ വിഡിയോയിൽ മരംവെട്ടുന്നത് എങ്ങനെയെന്നതാണ് കാഴ്ചക്കാരെ ആകർഷിച്ചത്.

അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരം റെക്‌സ് ചാമ്പ്യനാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇത്ര ഉയരമുള്ള പന വെട്ടുന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് അദ്ദേഹം വിഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

നിലത്ത് നിന്ന് മരംവെട്ടുന്നതിന് പകരം ഈ വ്യക്തി മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നാണ് വെട്ടിയത്. മാത്രമല്ല, മരത്തിന്റെ മണ്ട വെട്ടി താഴെയിട്ടതോടെ മരംകിടന്ന് ആടുന്നതും കാണാം. ആ കാഴ്ച കണ്ട് കണ്ണിമപോലും ചിമ്മാൻ നമ്മെ കൊണ്ട് സാധിക്കില്ല. അത്രമേൽ ഭയാനകമാണ് ദൃശ്യങ്ങൾ..

വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതുവരെ 6.7 മില്യൺ ആളുകളാണ് കണ്ടത്. ഇരുപതിനായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചു.

Story Highlights tree cutting video goes viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top