Advertisement

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം; വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും

September 28, 2020
Google News 2 minutes Read

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഐ.ടി നിയമത്തിലെ 67, 67(എ) വകുപ്പുകൾ ചുമത്താനാണ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ നിർദേശപ്രകാരമാണ് നടപടി. അതേസമയം വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പൊലീസ് പരിശോധിക്കും.

വിജയ്. പി. നായർക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ശ്രീലക്ഷ്മി അറക്കൽ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ഐ.ടി ആക്റ്റ് ചുമത്തുന്ന കാര്യത്തിൽ പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി നിയമത്തിലെ 67, 67 (എ) വകുപ്പുകൾ ചുമത്തുന്നത്. ഇലക്രോണിക് മാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഇതനുസരിച്ചു കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും പത്തു ലക്ഷം രൂപ പിഴയും ലഭിക്കും. കേസിൽ കർശന നടപടി സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.

Read Also :സമൂഹ മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം; ഡോ. വിജയ്.പി.നായർക്കെതിരെ കേസെടുത്തു

അതേസമയം വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സംഘടന രംഗത്തെത്തി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. അസോസിയേഷനിൽ വിജയ്. പി. നായർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കേരള ചാപ്റ്റർ അറിയിച്ചു. ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പൊലീസ് പരിശോധിക്കും. തമ്പാനൂർ പൊലീസായിരിക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്തുക.

Story Highlights Vijay P Nair, Bhagyalakshmi, Cyber bullying

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here