അഭിനേത്രി ശാരദാ നായർ അന്തരിച്ചു

sarada nair passed away

ചലച്ചിത്ര നടി ശാരദാ നായർ (92) അന്തരിച്ചു. കന്മദം എന്ന മോഹൻലാൽ- മഞ്ജു വാര്യർ ചിത്രത്തിൽ ചെയ്ത അമ്മൂമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ താരമാണ്. ജയറാം നായകനായ പട്ടാഭിഷേകത്തിലെ അമ്മൂമ്മ കഥാപാത്രവും മികച്ചതായിരുന്നു. പേരൂർ മൂപ്പിൽ മഠത്തിലെ ശാരദാ നായർ തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്.

1998ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായിരുന്ന കന്മദം. സിനിമയിൽ മഞ്ജു വാര്യരുടെ മുത്തശ്ശിയായി ആയിരുന്നു ശാരദ വേഷമിട്ടത്. കൂടാതെ 1999ൽ അനിൽ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പട്ടാഭിഷേകത്തിൽ മോഹിനിയുടെ മുത്തശ്ശിയായും വേഷമിട്ടു.

Story Highlights sarada nair passed away, kanmadam movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top