അശ്ലീല പ്രചാരണം; വിജയ് പി നായർക്കും ശാന്തിവിള ദിനേശിനും എതിരായ കേസുകൾ സൈബർ ക്രൈം പൊലീസിന്

vijay p nair shantivila dinesh

യൂട്യൂബിലൂടെ സ്ത്രീ വിരുദ്ധവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയ വിജയ് പി നായർക്കും സംവിധായകൻ ശാന്തിവിള ദിനേശിനും എതിരായ കേസുകൾ സൈബർ ക്രൈം പൊലീസിന് കൈമാറി. വിജയ് പി നായരെ സിനിമ പ്രവർത്തക ഭാഗ്യലക്ഷ്മിയും സംഘവും കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ തമ്പാനൂർ പൊലീസ് അന്വേഷണം തുടരും. വിജയ് പി നായരുടെ വ്യാജ ഡോക്ടറേറ്റിലും അന്വേഷണം നടത്തുക തമ്പാനൂർ പൊലീസാണ്.

Read Also : സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം; വിജയ്. പി. നായർ കസ്റ്റഡിയിൽ

ഗാന്ധാരി അമ്മൻ കോവിൽ റോഡിലെ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ഹാർഡ് ഡിസ്‌കോ മറ്റ് ഡിജിറ്റൽ തെളിവുകൾക്കോ വേണ്ടിയാണ് അന്വേഷണം. നേരത്തെ ഇയാളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി വകുപ്പ് 67, 67 (എ) ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിജയ് പി നായർക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം വിജയ് പി നായരുടെ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു. ഇയാളുടെ ചാനലിലെ വിഡിയോയാണ് യൂട്യൂബ് നീക്കം ചെയ്തത്. വിഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.

വിജയ് പി നായരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ് പി നായർക്കെതിരെ നടന്ന പ്രതിഷേധം വാർത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. യൂട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിനായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തിരുന്നു.

Story Highlights shantivila dinesh, vijay p nair, sexual allegation, bhagyalakshmi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top