ബാലഭാസ്‌കറിന്റെ മരണം; കലാഭവൻ സോബിയുടെ നുണ പരിശോധന ഇന്ന് വീണ്ടും നടക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിൽ കലാഭവൻ സോബിയുടെ നുണ പരിശോധന ഇന്ന് നടക്കും. രണ്ടാം തവണയാണ് സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.
Read Also : ബാലഭാസ്‌കറിന്റെ മരണം; പതിനഞ്ച് ദിവസത്തിനുള്ളിൽ അറസ്റ്റ് ഉണ്ടാകുമെന്ന് കലാഭവൻ സോബി
ബാലഭാസ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ വാദം. സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും സോബി ജോർജ് ആരോപിക്കുന്നു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിന് മുൻപ് ആക്രമിക്കപ്പെടുന്നത് കണ്ടുവെന്ന് സോബി അവകാശപ്പെട്ടിരുന്നു. ഈ മൊഴികളിലെ യാഥാർത്ഥ്യം കണ്ടെത്താനാണ് സിബിഐ നുണ പരിശോധന നടത്തുന്നത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത തേടിയാണ് സോബിയെ രണ്ടാം തവണ വിളിച്ചതെന്നാണ് സിബിഐയുടെ വിശദീകരണം.
Story Highlights – Kalabhavan sobi, Balabhaskar death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here