Advertisement

മിലിട്ടറി ഓഫീസിലെ പീഡനത്തിൽ കേസെടുത്ത് പൊലീസ്; ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും പരാതി

September 29, 2020
Google News 2 minutes Read
rape

കൊച്ചി ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള മിലിട്ടറി ഓഫീസിലെ ലൈംഗിക പീഡനത്തിൽ കേസെടുത്ത് പൊലീസ്. കേസെടുത്തത് കൊച്ചി ഹാർബർ പൊലീസാണ്. കൊച്ചി ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ശാർദേഷ് ചന്ദ്രയ്ക്ക് എതിരെയാണ് കേസ്. ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്ജീവനക്കാരുടെ മുന്നിൽ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി വ്യക്തമാക്കിയത്.

Read Also : കണ്ണൂരിൽ മാനസിക വൈകല്യമുള്ള യുവതിക്ക് പീഡനം; മൂന്ന് പേർ അറസ്റ്റിൽ

ശാർദേഷ് ചന്ദ്ര മുൻകൂർ ജാമ്യത്തിന് കോടതിയിൽ അപേക്ഷിച്ചിട്ടുണ്ടെന്നും വിവരം. മിലിട്ടറി എഞ്ചിനീയറിംഗ് സർവീസിലെ അഞ്ച് വനിതാ ഉദ്യോഗസ്ഥർ വിഷയത്തിലെ പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ജൂൺ 29 മുതൽ ജൂലൈ 24 വരെ മിലിട്ടറി എഞ്ചിനീയറിംഗ് ഓഫീസിലും കട്ടാരി ബാഗിലും വച്ച് ശാർദേഷ് ചന്ദ്ര ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. ഔദ്യോഗികമായി നൽകിയ പരാതിയിൽ നടപടി ഇല്ലാതിരുന്നപ്പോൾ പൊലീസിനെ സമീപിക്കുകയായിരുന്നു. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ വിജയകുമാർ ആണ് കേസ് ഏറ്റെടുത്തിരിക്കുന്നത്.

Story Highlights navy rape case, kochi, kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here