കുവൈറ്റ് രാജാവ് നിര്യാതനായി

കുവൈറ്റ് രാജാവ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് നിര്യാതനായി. 91 വയസായിരുന്നു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കുവൈത്ത് ടെലവിഷൻ ആണ് മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.
ജൂലായ് 18ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ ഓപ്പറേഷനു വിധേയനാക്കിയിരുന്നു. 23ന് അദ്ദേഹത്തെ ചികിത്സക്കായി അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. എന്ത് ചികിത്സയാണ് നടത്തിയതെന്ന് അധികാരികൾ അറിയിച്ചിട്ടില്ല.
1929ൽ ജനിച്ച ഷെയ്ഖ് സബാഹ് കുവൈറ്റ് വിദേശനയത്തിൻ്റെ ശില്പി ആയാണ് അറിയപ്പെടുന്നത്. 1963 മുതൽ 2003 വരെ 40 വർഷത്തോളം അദ്ദേഹം വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിച്ചിരുന്നു. 2006ലാണ് അദ്ദേഹം കുവൈറ്റ് രാജാവായി സ്ഥാനമേറ്റത്.
Story Highlights – Sheikh Sabah Al Ahmad Al Sabah, Kuwait’s emir, dies
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.