ശിവസേന-ബിജെപി ചർച്ച; അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസും എൻസിപിയും

മഹാരാഷ്ട്രയിൽ ശിവസേന നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളിൽ കടുത്ത അതൃപ്തി വ്യക്തമാക്കി കോൺഗ്രസും എൻസിപിയും. ബിജെപിയുമായി നടത്തുന്ന ചർച്ചകൾ നിലവിലുള്ള ധാരണകൾക്ക് വിരുദ്ധമാണെന്ന് ഇരുപാർട്ടികളും ശിവസേന നേതൃത്വത്തെ അറിയിച്ചു. അതേസമയം സഞ്ജയ് റാവത്ത്- ദേവേന്ദ്ര ഫഡ്‌നാവിസ് കൂടിക്കാഴ്ചയ്ക്ക് തുടർച്ചയായി ശിവസേന- ബിജെപി ആശയവിനിമയം ശക്തമായെന്നാണ് വിവരം.
അകാലി ദൾ കൂടി പിന്മാറിയ സാഹചര്യത്തിൽ സഖ്യത്തിലെ അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ എൻഡിഎ വല്ലാതെ മെലിഞ്ഞിരിക്കുകയാണ്. ഇതോടെയാണ് ശിവസേനയിലേക്ക് ബിജെപി കണ്ണ് വയ്ക്കുന്നത്. പല കാരണങ്ങൾ കൊണ്ട് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശിവസേന നേതൃത്വം ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ചകളിൽ അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് സംഭവിക്കുന്നത്.
എന്നാൽ സഖ്യത്തിൽ നിന്ന് പിന്മാറാൻ ഉദ്ദേശിച്ചല്ല ബിജെപിയുമായുള്ള ചർച്ചകൾ എന്നാണ് ഇത് സംബന്ധിച്ച ശിവസേനയുടെ ഔദ്യോഗിക പ്രതികരണം. മറ്റെന്ത് സാഹചര്യത്തിലാണ് രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉണ്ടാക്കുന്ന തുടർച്ചയായ നടപടി എന്നാണ് കോൺഗ്രസിന്റെയും എൻസിപിയുടെയും ചോദ്യം.
Story Highlights – congress, ncp, rss, bjp, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here