ബെയർസ്റ്റോയ്ക്ക് അർദ്ധസെഞ്ചുറി; ഡെൽഹി ക്യാപിറ്റൽസിന് 163 റൺസ് വിജയലക്ഷ്യം

srh dc ipl innings

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 53 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ഡേവിഡ് വാർണർ (45), കെയിൻ വില്ല്യംസൺ (41) എന്നിവരും സൺറൈസേഴ്സിനായി തിളങ്ങി. ഡൽഹിക്കായി അമിത് മിശ്ര, കഗീസോ റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 11; സൺറൈസേഴ്സ് ബാറ്റ് ചെയ്യും; വില്ല്യംസൺ ടീമിൽ

വളരെ ഗംഭീരമായാണ് ഡൽഹി ക്യാപിറ്റൽസ് ബൗളർമാർ പന്തെറിഞ്ഞത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശ്രേയാസ് അയ്യരുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഡൽഹി പേസർമാരുടെ പ്രകടനം. ജോണി ബെയർസ്റ്റോ-ഡേവിഡ് വാർണർ സഖ്യത്തിന് അനായാസം സ്കോർ ചെയ്യാൻ കഴിഞ്ഞതേയില്ല. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 38 റൺസായിരുന്നു ഹൈദരാബാദിൻ്റെ സമ്പാദ്യം. പിന്നീട് താാളം കണ്ടെത്തിയ ഇരുവരും ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. ഒന്നാം വിക്കറ്റിൽ 77 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. കളിയുടെ ഗതിക്ക് വിപരീതമായി 10ആം ഓവറിൽ വാർണർ പുറത്തായി. അമിത് മിശ്രയുടെ പന്തിൽ ഋഷഭ് പന്ത് പിടിച്ചാണ് ഓസീസ് ഓപ്പണർ പുറത്തായത്. 33 പന്തുകളിൽ 45 റൺസായിരുന്നു സൺറൈസേഴ്സ് ക്യാപ്റ്റൻ്റെ സമ്പദ്യം.

മൂന്നാം നമ്പറിൽ എത്തിയ മനീഷ് പാണ്ഡെ (3) വേഗം മടങ്ങി. മിശ്രക്ക് തന്നെയായിരുന്നു വിക്കറ്റ്. പാണ്ഡെയെ കഗീസോ റബാഡ പിടികൂടുകയായിരുന്നു. കെയിൻ വില്ല്യംസണാണ് പിന്നീട് ക്രീസിലെത്തിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച കിവീസ് ക്യാപ്റ്റൻ സൺറൈസേഴ്സിനെ ട്രാക്കിലെത്തിച്ചു. സെക്കൻഡ് ഫിഡിലിൽ കളിച്ച ബെയർസ്റ്റോ 44 പന്തുകളിൽ അർദ്ധസെഞ്ചുറി തികച്ചു. ഫിഫ്റ്റിയടിച്ചതിനു പിന്നാലെ അദ്ദേഹം പുറത്തായി. റബാഡയുടെ പന്തിൽ ആൻറിച് നോർജെക്ക് പിടികൊടുത്താണ് താരം മടങ്ങിയത്. 48 പന്തുകളിൽ 53 റൺസെടുത്ത ബെയർസ്റ്റോ വില്ല്യംസണുമായി 52 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തിയിരുന്നു.

Read Also : ഐപിഎൽ മാച്ച് 11: സൺറൈസേഴ്സിനു വിജയിച്ചേ മതിയാവൂ; ഫൈനൽ ഇലവനിൽ മാറ്റങ്ങൾ ഉണ്ടായേക്കും

ബെയർസ്റ്റോക്ക് പിന്നാലെ യുവതാരം അബ്ദുൽ സമദ് ക്രീസിലെത്തി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ വില്ല്യംസൺ റബാഡ എറിഞ്ഞ അവസാന ഓവറിൽ പുറത്തായി. 26 പന്തുകളിൽ 41 റൺസായിരുന്നു വില്ല്യംസണിൻ്റെ സമ്പാദ്യം. അബ്ദുൽ സമദ് (12), അഭിഷേക് ശർമ്മ (1) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights Sunrisers Hyderabad vs Delhi Capitals first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top