Advertisement

123 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

September 30, 2020
Google News 7 minutes Read
health workers

123 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്. കണ്ണൂർ- 33, തിരുവനന്തപുരം- 32, കാസർഗോഡ്- 13, കോട്ടയം- 11, എറണാകുളം- 6, പത്തനംതിട്ട-5, വയനാട-് 5, കൊല്ലം-4, തൃശൂർ- 4, ആലപ്പുഴ-3, പാലക്കാട്- 3, മലപ്പുറം-2, കോഴിക്കോട്-2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ആറ് ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം- 1056, തിരുവനന്തപുരം- 986, മലപ്പുറം- 977, കോഴിക്കോട്- 942, കൊല്ലം- 812, തൃശൂർ- 808, ആലപ്പുഴ- 679, പാലക്കാട്- 631, കണ്ണൂർ- 519, കോട്ടയം- 442, കാസർഗോഡ്- 321, പത്തനംതിട്ട- 286, വയനാട്- 214, ഇടുക്കി- 157 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ഇന്ന് 7695 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 784 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം- 896, തിരുവനന്തപുരം- 835, മലപ്പുറം- 877, കോഴിക്കോട്- 910, കൊല്ലം- 808, തൃശൂർ- 781, ആലപ്പുഴ- 658, പാലക്കാട്- 413, കണ്ണൂർ- 318, കോട്ടയം- 422, കാസർഗോഡ്- 286, പത്തനംതിട്ട- 195, വയനാട്- 196, ഇടുക്കി- 105 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 379, കൊല്ലം- 295, പത്തനംതിട്ട- 204, ആലപ്പുഴ- 302, കോട്ടയം- 128, ഇടുക്കി- 21, എറണാകുളം- 263, തൃശൂർ- 155, പാലക്കാട്- 206, മലപ്പുറം- 601, കോഴിക്കോട്- 589, വയനാട്- 51, കണ്ണൂർ- 182, കാസർഗോഡ്- 160 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,28,224 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടി.

Story Highlights covid, health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here