ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു

aryadan shoukath

കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് കല്ലായിയിൽ വച്ചാണ് ചോദ്യം ചെയ്തത്. നിലമ്പൂരിലെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

Read Also : നാലംഗസംഘം കൊല്ലാനെത്തി; ഗൂഢാലോചനയിൽ അന്വേഷണം വേണം; പി.വി അൻവർ മുഖ്യമന്ത്രിക്ക് പരാതി നൽകി

ഷൗക്കത്ത് നിലമ്പൂർ നഗരസഭാ അധ്യക്ഷൻ ആയിരുന്ന സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളെ ആസ്പദമാക്കിയായിരുന്നു ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമാണ് ഇഡി അന്വേഷിക്കുന്നത്.

Story Highlights aryadan shoukath, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top