ഇന്ത്യ കൊവിഡ് കണക്കുകൾ പൂർണമായി പുറത്തുവിടുന്നില്ലെന്ന് ഡോണൾഡ് ട്രംപ്

ഇന്ത്യ കൊവിഡ് കണക്കുകൾ പൂർണമായി പുറത്തുവിടുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനുമായി നടന്ന സംവാദത്തിനിടെയാണ് ഡോണൾഡ് ട്രംപ് പറഞ്ഞത്.

അമേരിക്കയിലെ കൊവിഡ് കണക്ക് ജോ ബാഡൻ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. കണക്കുകളെക്കുറിച്ച് പറയുമ്പോൾ ചൈനയിലും ഇന്ത്യയിലും റഷ്യയിലും എത്രപേർ മരിച്ചെന്ന് നമുക്കറിയില്ല. ഈ രാജ്യങ്ങളൊന്നും യഥാർത്ഥ കണക്ക് പുറത്തുവിടുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപിന് ദുരന്തത്തെ തടയാൻ യാതൊരു പ്ലാനുമില്ലെന്ന് ജോ ബൈഡൻ വിമർശനമുന്നയിച്ചു. പ്രതിസന്ധിയുടെ ആഴം ഫെബ്രുവരിയിൽ തന്നെ മനസിലായിട്ടും തടയാൻ ട്രംപ് നടപടി സ്വീകരിച്ചില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.

Story Highlights Covid 19, Donald trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top