വൈദ്യുതി മേഖല സ്വകാര്യവത്കരണം; ഊർജ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ വൈദ്യുതി ബോർഡിന് ഇരുട്ടടിയോ?

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതോടെ വൈദ്യുതി ബോർഡിന്റെ കോടികൾ വിലമതിക്കുന്ന ഭൂമി സ്വന്തമാകുക സ്വകാര്യ വ്യക്തികൾക്ക്. നാമമാത്രമായ തുക നൽകിയാൽ ആയിരക്കണക്കിന് കോടിയുടെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് യഥേഷ്ടം ഉപയോഗിക്കാമെന്ന് കേന്ദ്ര ഊർജ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശം. ഇതിനൊപ്പം സംസ്ഥാന ഖജനാവിനും വൻസാമ്പത്തിക ബാധ്യത വരുത്തുന്ന നിർദേശങ്ങളാണ് സ്വകാര്യവത്കരണത്തിലൂടെയുണ്ടാകുന്നത്.
Read Also : സുശാന്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റിയ ചക്രവർത്തിയെ ചോദ്യം ചെയ്യും
സംസ്ഥാനങ്ങളുടേയും തൊഴിലാളി സംഘടനകളുടേയും എതിർപ്പ് മറികടന്നാണ് സ്വകാര്യവൽക്കരണത്തിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള വൈദ്യുതി ബോർഡിന്റെ ഭൂമി നാമമാത്രമായ തുക വാടകയായി നൽകിയാൽ സ്വകാര്യ വ്യക്തികൾക്ക് യഥേഷ്ടം ഉപയോഗിക്കാം. ബോർഡിന്റെ ഏറ്റവും വലിയ ആസ്തി വിവിധയിടങ്ങളിലുള്ള ആയിരക്കണക്കിന് കോടി വിലവരുന്ന ഭൂമിയാണ്. ഇതിനു പുറമെ ബോർഡിന്റെ ആസ്തികളും ഓഹരികളായി സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
വൻസാമ്പത്തിക ബാധ്യതയാണ് സ്വകാര്യവത്കരണത്തിലൂടെ സർക്കാർ ഖജനാവിനുണ്ടാകുക. നിലവിൽ വിതരണ കമ്പനികൾ ഏർപ്പെട്ട കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി വാങ്ങൽ കരാറുകൾ മാത്രമേ സ്വകാര്യ മേഖലയ്ക്ക് കൈമാറുകയുള്ളൂ. കൂടിയ നിരക്കിലുള്ള കരാറുകൾ സർക്കാർ ഏറ്റെടുക്കേണ്ടി വരും. ഇവരിൽ നിന്ന് കുറഞ്ഞ നിരക്കിൽ സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി നൽകേണ്ട ബാധ്യത സർക്കാരിനായിരിക്കും. ഇതിലൂടെ കോടികൾ സർക്കാരിനു ബാധ്യതയാകും. ലേലത്തിന് വരുന്ന കമ്പനികളുടെ ബാലൻസ് ഷീറ്റ് പ്രശ്‌നമല്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. കേന്ദ്ര ഭരണ പ്രദേശത്തെ സ്വകാര്യവത്കരണം 2021 ജൂണിൽ പൂർത്തിയാകണമെന്നാണ് നിർദേശം.
Story Highlights – kseb, privatization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here