Advertisement

ഐപിഎൽ മാച്ച് 12: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങളില്ല

September 30, 2020
Google News 2 minutes Read
rr kkr ipl toss

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 12ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല.

Read Also : ഐപിഎൽ മാച്ച് 12; രാജസ്ഥാന് കൊൽക്കത്തയുടെ വെല്ലുവിളി

ഷാർജയിലെ ബാറ്റിംഗ് കണ്ടീഷനിലായിരുന്നു രാജസ്ഥാൻ്റെ ആദ്യ രണ്ട് മത്സരങ്ങളും. അതുകൊണ്ട് തന്നെ അത്തരം ഒരു സാഹചര്യത്തിൽ നിന്ന് ദുബായിലേക്കെത്തുമ്പോൾ ടീം എങ്ങനെ അഡാപ്റ്റ് ചെയ്യും എന്നത് നിർണായകമാവും. കൊൽക്കത്തയും ദുബായിൽ ആദ്യമായാണ് കളിക്കുന്നത്. ഇരു ടീമുകളും ആദ്യമായി ദുബായിൽ കളിക്കുന്നതുകൊണ്ട് തന്നെ പിച്ചിനെപ്പറ്റി വ്യക്തമായ ധാരണ ഇരുവർക്കും ഉണ്ടാവില്ല. ഇതുവരെ സീസണിൽ ഉണ്ടായ രണ്ട് ഡെത്ത് ഓവറുകളും ഇതേ സ്റ്റേഡിയത്തിലായിരുന്നു എന്നത് മത്സരം ആവേശകരമാവും എന്ന പ്രതീക്ഷ നൽകുന്നുണ്ട്.

Read Also : ബൗളർമാർ തിളങ്ങി; സൺറൈസേഴ്സിന് ആദ്യ ജയം

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച രാജസ്ഥാനും, ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ മത്സരത്തിലൂടെ വിജയവഴിയിൽ തിരികെയെത്തിയ കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശമാകും. പോയിൻ്റ് ടേബിളിൽ യഥാക്രമം ഒന്നാമതും ഏഴാമതുമാണ് ടീമുകളുടെ സ്ഥാനം.

Story Highlights kolkata knight riders vs rajasthan royals toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here