Advertisement

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ട്

October 1, 2020
Google News 3 minutes Read
covid kozhikkode

കോഴിക്കോട് ജില്ലയിൽ ഇന്ന് 1072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1013 പേർക്കാണ് രോഗബാധ. 45 പേരുടെ ഉറവിടം വ്യക്തമല്ല.

കോർപറേഷൻ പരിധിയിൽ സമ്പർക്കത്തിലൂടെ 388 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 333 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 7485 ആയി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2828 പേർ രോഗമുക്തരായി. കോഴിക്കോട്- 1072, മലപ്പുറം- 968, എറണാകുളം- 934, തിരുവനന്തപുരം- 856, ആലപ്പുഴ- 804, കൊല്ലം- 633, തൃശൂർ- 613, പാലക്കാട്- 513, കാസർഗോഡ്- 471, കണ്ണൂർ- 435, കോട്ടയം- 340, പത്തനംതിട്ട- 223, വയനാട്- 143, ഇടുക്കി- 130 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 29 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു.

Read Also : 24 മണിക്കൂറിനിടയിൽ 59,157 സാമ്പിളുകളിൽ കൊവിഡ് ടെസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂർ 603, പാലക്കാട് 297, കാസർഗോഡ് 447, കണ്ണൂർ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂർ 26, എറണാകുളം 16, കോട്ടയം 8, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 2 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

Story Highlights covid rate kozhikkode highest today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here