Advertisement

24 മണിക്കൂറിനിടയിൽ 59,157 സാമ്പിളുകളിൽ കൊവിഡ് ടെസ്റ്റ്

October 1, 2020
Google News 1 minute Read
covid test

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ടെസ്റ്റ് നടത്തിയത് 59,157 സാമ്പിളുകളിലാണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 29,85,534 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,05,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2828 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 29 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു.

Read Also : കൊവിഡ് ടെസ്റ്റ് ജാഗ്രതയുടെ ഭാഗമായെന്ന് മുഖ്യമന്ത്രി; വിദേശങ്ങളിലെ കൊവിഡ് പരിശോധനാ വിശദാംശങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂർ 603, പാലക്കാട് 297, കാസർഗോഡ് 447, കണ്ണൂർ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂർ 26, എറണാകുളം 16, കോട്ടയം 8, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 2 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

Story Highlights covid test, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here