പ്രതികൾ ഗൂഢാലോചന നടത്തി; വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് സ്ഥിരീകരിച്ച് വിജിലൻസ്

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് സ്ഥിരീകരിച്ച് വിജിലൻസ്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് എഫ്‌ഐആറിൽ പറയുന്നത്. ഇതിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
പദ്ധതിയുടെ മറവിൽ പ്രതികൾ നേട്ടമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്. വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരേയും യൂണിടാക്ക് ഉദ്യോഗസ്ഥരേയും ഉൾപ്പെടെ പ്രതികളാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.
അതേസമയം, ലൈഫ് മിഷൻ ക്രമക്കേട് കേസിലെ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി സർക്കാരിന് വാക്കാൽ നിർദേശം നൽകി. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിൽ ധാരണാപത്രമില്ലെങ്കിൽ യൂണിടാക്കിന് എങ്ങനെ കരാർ ലഭിക്കുമെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Story Highlights – Life mission, Vigilance investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here