Advertisement

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

October 2, 2020
Google News 6 minutes Read
covid kerala

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • കോഴിക്കോട് -1146
  • തിരുവനന്തപുരം -1096
  • എറണാകുളം -1042
  • മലപ്പുറം -1016
  • കൊല്ലം -892
  • തൃശൂര്‍ -812
  • പാലക്കാട് -633
  • കണ്ണൂര്‍ -625
  • ആലപ്പുഴ -605
  • കാസര്‍ഗോഡ് -476
  • കോട്ടയം -432
  • പത്തനംതിട്ട -239
  • ഇടുക്കി -136
  • വയനാട് -108

20 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന്‍ നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 791 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • കോഴിക്കോട് -1109
  • തിരുവനന്തപുരം -956
  • എറണാകുളം -851
  • മലപ്പുറം -929
  • കൊല്ലം -881
  • തൃശൂര്‍ -807
  • പാലക്കാട് -441
  • കണ്ണൂര്‍ -475
  • ആലപ്പുഴ -590
  • കാസര്‍ഗോഡ് -451
  • കോട്ടയം -421
  • പത്തനംതിട്ട -161
  • ഇടുക്കി -99
  • വയനാട് -103

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ മൂന്ന് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -357
  • കൊല്ലം -295
  • പത്തനംതിട്ട -218
  • ആലപ്പുഴ -342
  • കോട്ടയം -174
  • ഇടുക്കി -93
  • എറണാകുളം -212
  • തൃശൂര്‍ -270
  • പാലക്കാട് -221
  • മലപ്പുറം -951
  • കോഴിക്കോട് -423
  • വയനാട് -75
  • കണ്ണൂര്‍ -303
  • കാസര്‍ഗോഡ് -158

ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 30,853 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid confirmed 9258 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here