ഡോണൾഡ് ട്രംപിന് കൊവിഡ്

Donald Trump covid positive

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്, തങ്ങൾ ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് കുറിച്ചു.

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

Read Also : ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ്

പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്. നേരത്തെ ക്ലീവ്‌ലാൻഡിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനായി എയർഫോഴ്‌സ് വൺ വിമാനത്തിൽ ഡോണൾഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്‌സും സഞ്ചരിച്ചിരുന്നു.

നേരത്തെ വൈറ്റ് ഹൗസിന്റഎ കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ഹിക്ക്‌സ് 2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ വാക്താവായും പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights Donald Trump tested positive for covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top