കൊവിഡ് വന്നവരിൽ ശ്വാസകോശരോഗം വരുമെന്ന് വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം

fake message in the name of adeela abdullah

കൊവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം. കൊവിഡ് വന്നവരിൽ ശ്വാസകോശരോഗം വരുമെന്നാണ് വ്യാജസന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. വയനാട് കളക്ടർ അദീല അബ്ദുളളയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

ഒരു ഓഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചരണം.

അതേസമയം, വ്യാജസന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

fake message in the name of adeela abdullah

വ്യാജസന്ദേശം പ്രചരിപ്പിച്ചത് ഗുരുതരകുറ്റമാണ്. വ്യാജസന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.

Story Highlights fake message in the name of adeela abdullah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top