ജയന്തി ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം; പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി

151-ാം ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി.

സമൃദ്ധി നിറഞ്ഞതും അനുകമ്പയുള്ളതുമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് ഗാന്ധിജിയുടെ ആദർശങ്ങൾ ഇനിയും നമ്മേ നയിക്കട്ടേയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മഹത്തായ ഈ രാജ്യത്തിന്റെ പേരിൽ ബാപ്പുവിന് ആദരം അർപ്പിക്കുന്നുവെന്നും മനുഷ്യ കുലത്തിന് ആകെ പ്രചോദനമായാണ് ഗാന്ധി അദ്ദേഹം നിലകൊള്ളുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

Story Highlights gandi jayanthi, prime minister and president

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top