കൊലയാളി ഗെയിം വീണ്ടും; ഗലിന്‍ഡോ ചലഞ്ചില്‍ 11 കാരന്‍ ജീവനൊടുക്കി

Killer game again; 11-year-old killed in Galindo Challenge

സൈബര്‍ ലോകത്ത് ആശങ്ക ഉയര്‍ത്തി വീണ്ടും കൊലയാളി ഗെയിം. ബ്ലൂ വെയില്‍ ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയിലെ നേപ്ലസില്‍ പതിനൊന്നുകാരന്‍ ജീവനൊടുക്കി. ‘അച്ഛനെയും അമ്മയേയും ഞാന്‍ സ്നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്ന് മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം എഴുതിവച്ചതിനു ശേഷം കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍ നിന്നു ചാടിയാണ് കുട്ടി ജീവനൊടുക്കിയത്. ഓണ്‍ലൈനില്‍ വിചിത്ര ചലഞ്ചുകളുമായി എത്തുന്ന സാങ്കല്‍പ്പിക കഥാപാത്രം ”ബ്ലാക്ക് ഹൂഡിലുള്ള മനുഷ്യന്‍” ജോനാഥന്‍ ഗാലിന്‍ഡോയെ ആണോ കുട്ടി കത്തില്‍ ഉദ്ദേശിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

2017 ല്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ കൊലയാളി ഗെയിമായ ബ്ലൂ വെയിലിന്റെ തിരിച്ച് വരവാണോ ഗലിന്‍ഡോ ചലഞ്ച് എന്ന ആശങ്കയിലാണ് സൈബര്‍ ലോകം. ലോകമെമ്പാടുമുള്ള 130 ആത്മഹത്യകളെങ്കിലും ബ്ലൂ വെയില്‍ ചലഞ്ചുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താവിന്റെ സമൂഹമാധ്യമത്തില്‍ ഗലിന്‍ഡോയെ ചേര്‍ക്കുന്നതോടെയാണ് ഗെയിമിന്റെ തുടക്കം എന്നാണ് റിപ്പോര്‍ട്ട്. അര്‍ധരാത്രി എഴുന്നേറ്റ് പ്രേത സിനിമകള്‍ കാണുക എന്ന ടാസ്‌കിലൂടെ ആരംഭിക്കുന്ന ഗെയിം പിന്നീട് കളിക്കാരെ സ്വയം മുറിവേല്‍പ്പിക്കാന്‍ പ്രേരിപ്പിക്കും. ഗെയിം കളിക്കുന്നയാള്‍ സ്വയം മരണം വരിക്കുക എന്നതാണ് അവസാന ചലഞ്ച്.

Story Highlights Killer game again; 11-year-old killed in Galindo Challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top