തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,049 പേര്‍ക്ക്

trivandrum covid

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,049 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 177 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തിലായിരുന്ന 24 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 12 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

ജില്ലയില്‍ ഇന്ന് എട്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി രാജന്‍(47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ്(72), കമലേശ്വരം സ്വദേശിനി വത്സല(64), വാമനപുരം സ്വദേശി രഘുനന്ദന്‍(60), നെല്ലുവിള സ്വദേശി ദേവരാജന്‍(56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി(73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആല്‍ബര്‍ട്ട്(68), അഞ്ചുതെങ്ങ് സ്വദേശി മോസസ്(58) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ജില്ലയില്‍ പുതിയതായി 3,576 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,793 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,276 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,361 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 906 പേര്‍ ഇന്ന് രോഗമുക്തി നേടി.

Story Highlights covid confirmed 1049 people In Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top