കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റിനെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലേക്കാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്ക് മികച്ച പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററിൽ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് പറഞ്ഞു.

ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതിൽ ശ്വസന പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം, വാൾട്ടർ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവർത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയിൽ കൊവിഡ് പ്രതിരോധത്തിനായി അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന മരുന്നാണ് REGN-COV2. ഇതിന് ക്ലിനിക്കൽ അനുമതി ലഭിച്ചിട്ടില്ല, എന്നാൽ, ട്രംപിന് ഈ മരുന്ന് നൽകിയതിനെതിരെ ആരോഗ്യ വിദഗ്ധർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Story Highlights covid confirmed the U.S. president was taken to hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top