സംവിധായകനായി വീണ്ടും ദിലീഷ് പോത്തന്‍; ജോജി അടുത്ത വര്‍ഷം റിലീസിനെത്തും

ദിലീഷ് പോത്തന്‍ വീണ്ടും സംവിധായകനായെത്തുന്നു. ജോജി എന്ന് പേരിട്ട ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസിലാണ് പുറത്ത് വിട്ടത്.
ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും ‘വര്‍ക്കിംഗ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ബിജിബാലാണ് സംഗീതം. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ. നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായി ആയി തുടക്കം കുറിച്ച ദിലീഷ് പോത്തന്‍ 2016 ല്‍ ‘മഹേഷിന്റെ പ്രതികാരം’എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രവും സംവിധാനം ചെയ്തു.

Story Highlights Dileesh Pothen again as a director; Joji will be released next year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top