സാമ്പത്തിക പ്രതിസന്ധി; ബുർജ് ഖലീഫയുടെ നിർമാണ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്നു

ബുർജ് ഖലീഫയുടെ നിർമാണ സ്ഥാപനമായ അറബ്ടെക് ഹോൾഡിങ് പിജെഎസ്സി പ്രവർത്തനം അവസാനിപ്പിക്കുന്നു. യുഎഇ ആസ്ഥാനമായുള്ള കമ്പനി കടക്കെണിയിലായതിനെ തുടർന്ന് ഓഹരിയുടമകൾ വോട്ട് ചെയ്ത് തീരുമാനമെടുക്കുകയായിരുന്നു.
നിരവധി മാർഗങ്ങൾ പരിഗണിച്ചതിന് ശേഷമാണ് കമ്പിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് പറഞ്ഞു. പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം നിർമാണ കമ്പനികൾ കുറച്ചു വർഷങ്ങളായി പ്രയാസത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
എന്നാൽ, അറബ്ടെക്കിന്റെ ഈ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദേഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights – Financial crisis; Burj Khalifa’s construction company ceases operations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here