കൊവിഡ്; സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കുമെന്ന് ഉറപ്പു നല്‍കിയതായി ഇടുക്കി കളക്ടര്‍

കൊവിഡ് രോഗികളുടെ ചികിത്സാര്‍ഥം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കാമെന്ന് മാനേജ്മെന്റുകള്‍ ഉറപ്പു നല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ ധാരണ ഉണ്ടായത്.

രോഗികളുടെ എണ്ണം വരും ദിനങ്ങളില്‍ വര്‍ധിക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് ബി, സി കാറ്റഗറിയില്‍പ്പെടുന്നവര്‍ക്കായിരിക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുക. ജില്ലയിലെ പത്ത് സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top