Advertisement

‘അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസന വിഷയത്തിൽ വിട്ട് വീഴ്ചയില്ല’; പ്രധാനമന്ത്രി

October 3, 2020
Google News 2 minutes Read

അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസന വിഷയത്തിൽ വിട്ട് വീഴ്ച ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും നീളം കൂടിയ അടൽ ഹൈവേ ടണൽ രാഷ്ട്രത്തിന് സമർപ്പിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. അടൽ ടണൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വലിയ നേട്ടം ആകും എന്നും പ്രധാനമന്ത്രി പറഞ്ഞു.

സമുദ്രനിരപ്പിൽ നിന്ന് 10,000 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ ഇനി പ്രപർത്തന സജ്ജം. മണാലി – ലേ യാത്രയിൽ 46 കിലോമീറ്ററും നാലു മണിക്കൂറും ടണലിലൂടെ ഇനി ലാഭിയ്ക്കാം. പർവതം തുരന്ന് 9.02 കിലോമീറ്റർ നീളമുള്ള തുരങ്കപാതയോടു കൂടിയതാണ് അടൽ ടണൽ. ഹിമാചൽ പ്രദേശിലെ റോഹ്ത്തഗിൽ കൊവിഡ് കാലമായിട്ടും പ്രൗഢ ഗംഭീരമായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ പുരോഗതിയും സുരക്ഷയും ഉറപ്പാക്കും. വെല്ലുവിളി നിറഞ്ഞ ഇത്തരം പദ്ധതികൾ യാഥാർത്ഥമാക്കാനുള്ള എഞ്ചിനിയറിംഗ് ചാരുത ഇന്ത്യയുടെ മനുഷ്യ വിഭവ ശേഷിയുടെ മേന്മ കാണിയ്ക്കുന്നു. അടൽ ടണൽ യാഥാർത്ഥമാകുമ്പോൾ പിന്നിടുന്നത് ഒരു സുപ്രധാന വെല്ലുവിളി കൂടെ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മലയാളിയും കണ്ണൂർ സ്വദേശിയുമായ കെ.പി പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു ടണലിന്റെ നിർമാണം. ലഡാക്കിൽ വിന്യസിച്ചിട്ടുള്ള സൈനികർക്ക് ഏതു കാലാവസ്ഥയിലുമുള്ള യാത്രയ്ക്ക് സഹായകരമാകുന്നതാണ് ടണൽ. വർഷം മുഴുവനും സൈനിക ആവശ്യങ്ങൾക്കുള്ള ഗതാഗതം സാധ്യമാകുമെന്ന തന്ത്രപ്രധാനമായ നേട്ടവും ടണൽ നിർമാണം പൂർത്തിയായതിലൂടെ കൈവരും.

Story Highlights ‘Infrastructure development in the border region will not be neglected’; Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here