‘സിനിമയിൽ തൊഴിൽ വിവേചനം; പുതിയ താരങ്ങളുടെ ഡേറ്റ് പോലും കിട്ടുന്നില്ല’: നിർമാതാവ് അനിൽ തോമസ്

സിനിമയിൽ തൊഴിൽ വിവേചനമെന്ന് നിർമാതാവ് അനിൽ തോമസ്. പുതുമുഖ താരങ്ങൾ സ്വന്തം പ്രൊഡക്ഷനിലാണ് സിനിമ നിർമിക്കുന്നത്. തൊഴിലില്ലാതെ നിരവധി പേർ പുറത്തു നിൽക്കുകയാണ്. ഒരേ സമയം രണ്ട് സിനിമ എന്ന നിർദേശം നടപ്പാക്കണമെന്നും ഫിലിം ചേംബർ വൈസ് പ്രസിഡന്റും സംവിധായകനും കൂടിയായ അനിൽ തോമസ് പറഞ്ഞു.

മലയാള സിനിമ കുറച്ചു പേരിലേക്ക് ഒതുങ്ങുന്നുവെന്നാണ് നിർമാതാവും സംവിധായകനുമായ അനിൽ തോമസിന്റെ പ്രതികരണം. പ്രൊഡ്യൂസേഴ്‌സിന് പുതിയ താരങ്ങളുടെ ഡേറ്റ് ലഭിക്കുന്നില്ല. നേരിട്ട് ചർച്ചയ്ക്ക് പോലും സമീപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അനിൽ തോമസ് പറഞ്ഞു.

ചില നടന്മാരും സാങ്കേതിക പ്രവർത്തകരും ഒരേ സമയം പല ചിത്രങ്ങളിൽ പ്രവർത്തിക്കുമ്പോൾ നിരവധി പേർ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. സിനിമ തിരിച്ചു വരവിന് ഒരുങ്ങുമ്പോൾ എഎംഎംഎയും ഫെഫ്കയും ഉൾപ്പെടെയുള്ള സംഘടനകൾ എല്ലാവർക്കും തൊഴിൽ ലഭിക്കാൻ ഇടപെടണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വരും യോഗങ്ങളിൽ വിഷയം ഉന്നയിക്കുമെന്നും അനിൽ തോമസ് പറഞ്ഞു.

Story Highlights Malayalam film industry, Anil Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top