Advertisement

കാർഷിക ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് കാപട്യമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

October 3, 2020
Google News 2 minutes Read

കാർഷിക ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് കാപട്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിലവിലുള്ള സമരാഭാസങ്ങളെ അംഗീകരിക്കാൻ കേന്ദ്രസർക്കാറിന് കഴിയില്ല. ബില്ല് ഇടനിലക്കാരിൽ നിന്നും കർഷകരെ മുക്തമാക്കാനുള്ളതാണ്. കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങൾ ആണ് പാസാക്കിയത്. പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിച്ചത് ബില്ലിന്റെ ഭാഗമായുള്ള കാര്യങ്ങളിൽ അല്ലെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, സ്വർണ കള്ളക്കടത്ത് കേസിലെ അന്വേഷണം ശാസ്ത്രീയമായും കാര്യക്ഷമമായുമാണ് നടക്കുന്നത്.
സ്വർണം കിട്ടിയവരേയും കൊടുത്തവരെയും കണ്ടെത്തും. ഇക്കാര്യത്തിൽ സിപിഐഎം വേവലാതിപ്പെടേണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

Story Highlights Union Minister V Muraleedharan has termed the Left Congress’ stand against the Agriculture Bill as hypocritical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here