Advertisement

മലപ്പുറത്ത് ഇന്ന് 792 പേർക്ക് കൊവിഡ്; 715 പേർക്ക് രോഗമുക്തി

October 4, 2020
Google News 1 minute Read
malappuram covid

മലപ്പുറത്ത് 792 പേർക്ക് ഇന്ന് കൊവിഡ്. 715 പേർ രോഗമുക്തരായി. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 721 പേർക്കാണ് വൈറസ് ബാധയുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗബാധയുണ്ടായവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതിനിടെ ഇന്ന് 715 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 19,162 പേർ ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Read Also : കോഴിക്കോട് ഇന്ന് 1164 പേര്‍ക്ക് കൊവിഡ്; 402 പേര്‍ക്ക് രോഗമുക്തി

44,440 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 6,746 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 460 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,639 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 1,80,711 സാമ്പിളുകളിൽ 8,803 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 111 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.

Story Highlights covid, coronavirus, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here