Advertisement

കോഴിക്കോട് ഇന്ന് 1164 പേര്‍ക്ക് കൊവിഡ്; 402 പേര്‍ക്ക് രോഗമുക്തി

October 4, 2020
Google News 5 minutes Read
covid

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1164 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 21 പേര്‍ക്കുമാണ് പോസിറ്റീവായത്. 60 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1078 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 435 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് കോര്‍പറേഷന്‍ – 435
വടകര – 90
ഫറോക്ക് – 43
പെരുമണ്ണ – 33
തലക്കുളത്തൂര്‍ – 32
കൊയിലാണ്ടി – 31
ചേമഞ്ചേരി – 28
കക്കോടി – 27
ഒഞ്ചിയം – 23
ഒളവണ്ണ – 23
കുന്ദമംഗലം – 20
തിക്കോടി – 18
ചേളന്നൂര്‍ – 16
എടച്ചേരി – 14
പെരുവയല്‍ – 14
കൊടുവളളി – 14
ചോറോട് – 13
കായണ്ണ – 12
കടലുണ്ടി – 11
വില്യാപ്പളളി – 11
കൊടിയത്തൂര്‍ – 11
രാമനാട്ടുകര – 9
അഴിയൂര്‍ – 9
ചെക്യാട് – 9
ഏറാമല – 8
കിഴക്കോത്ത് – 8
നടുവണ്ണൂര്‍ – 7
മണിയൂര്‍ – 7
കട്ടിപ്പാറ – 6
കുരുവട്ടൂര്‍ – 6
നരിക്കുനി – 5
മുക്കം – 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 20

കോഴിക്കോട് കോര്‍പറേഷന്‍ – 9
ചേളന്നൂര്‍ – 3
നാദാപുരം – 2
കട്ടപ്പാറ – 1
കൊാടുവളളി – 1
മരുതോങ്കര – 1
ഒഞ്ചിയം – 1
കുന്നുമ്മല്‍ – 1
കൊടിയത്തൂര്‍ – 1

Story Highlights covid19, coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here