Advertisement

ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കൽ; വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി കെജിഎംഒഎ

October 4, 2020
Google News 1 minute Read
doctors

കൊവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതിൽ പ്രതിഷേധവുമായി കെജിഎംഒഎ. കൊവിഡ് ഡ്യൂട്ടി മാർഗനിർദേശങ്ങളിൽ പ്രതിഷേധിച്ച് കത്ത് നൽകി. പത്ത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ ഏഴ് ദിവസത്തെ ഓഫ് തുടരണം. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് സംഘടന കത്ത് അയച്ചത്.

സാലറി കട്ടിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരിൽ നിന്ന് പിടിച്ച ശമ്പളം ഉടൻ നൽകണം, റിസ്‌ക് അലവൻസ് എൻഎച്ച്എം ജീവനക്കാരുടെത് പോലെയാക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് കൊവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതെന്നായിരുന്നു സർക്കാർ വിശദീകരണം.

Read Also : കെജിഎംഒഎ അവാർഡുകൾ പ്രഖ്യാപിച്ചു

കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ലഭിച്ചിരുന്ന അവധി ഇനി മുതൽ ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കില്ലെന്നും മാർഗരേഖയിൽ പറയുന്നു. ഇതോടെ ആരോഗ്യ പ്രവർത്തകരുടെ അവധി മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് പുതിയ മാർഗനിർദേശങ്ങളിലൂടെ തുല്യമാക്കിയിരിക്കുകയാണ്. കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാൽ നിരീക്ഷണത്തിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക അതത് ആശുപത്രി അധികൃതരായിരിക്കും. വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും ഇനി മുതൽ ഉണ്ടാകില്ലെന്നും ഉത്തരവിലുണ്ടായിരുന്നു. വീക്ക്‌ലി, ഡ്യൂട്ടി കോംപൻസേറ്ററി അവധികളുണ്ടാകും. വേണമെങ്കിൽ ജീവനക്കാരുടെ റിസേർവ് പൂൾ നിർമിക്കാം. ആശുപത്രി അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

Story Highlights kgmoa, health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here