കൊവിഡ് പ്രതിരോധം ഊര്‍ജിതമാക്കാന്‍ കൊല്ലം ജില്ലയില്‍ അധ്യാപകര്‍ക്ക് സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതല

കൊല്ലം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ 78 ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സെക്ടര്‍ ഓഫീസര്‍മാരായി നിയമിച്ച് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. കൊല്ലം കോര്‍പറേഷനില്‍ നാലും മുനിസിപ്പാലിറ്റികളില്‍ രണ്ടു വീതവും അധ്യാപകര്‍ക്കാണ് ചുമതല. 68 ഗ്രാമപഞ്ചായത്തുകളില്‍ ഓരോ അധ്യാപകര്‍ക്കും ചുമതലയുണ്ട്.

സെക്ടര്‍ ഓഫീസര്‍മാര്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ ബ്രേക്ക് ദി ചെയിന്‍, സാമൂഹ്യ അകലം പാലിക്കല്‍, കണ്ടെയിന്‍മെന്റ് സോണ്‍ പ്രവര്‍ത്തനം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ നിരീക്ഷിച്ച് പൊലീസ്-തദേശ സ്ഥാപന-ആരോഗ്യ വകുപ്പ് ജീവനക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. പൊതു ഇടങ്ങളിലും കടകളിലും ചടങ്ങുകളിലും പരിശോധന നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഉറപ്പ് വരുത്തണം. ഇന്‍സിഡന്റ് കമാന്റര്‍മാരായ തഹസീല്‍ദാര്‍മാര്‍ താലൂക്ക് തലങ്ങളില്‍ സെക്ടര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

Story Highlights Kollam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top