പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധന്റെ ചികിത്സ ഏറ്റെടുത്ത് പഞ്ചായത്ത്

old man found deserted

എറണാകുളം കോതമംഗലം കുട്ടമ്പുഴയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ അവഗണിച്ച ഗോപി ദിവസങ്ങളായി പട്ടിണി കിടന്ന് അവശനിലയിലായിരുന്നു. ട്വൻറിഫോർ വാർത്തയെ തുടർന്ന് ഗോപിയുടെ ചികിത്സ പഞ്ചായത്ത് ഏറ്റെടുത്തു.

Read Also : മാനസിക വെല്ലുവിളിയുള്ള വൃദ്ധൻ വീട്ടുവരാന്തയിൽ പുഴുവരിച്ച നിലയിൽ

മാനസിക വൈകല്യമുള്ള ഗോപി ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് കൊല്ലം മുമ്പ് കാലിലുണ്ടായ മുറിവ് ഏതാനും മാസം മുൻപ് വ്രണമായി. ആശാവർക്കറും വാർഡ് മെമ്പറും ചേർന്നാണ് ഗോപിയെ കുളിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. തിരികെ സഹോദരന്റെ ഒപ്പം അയച്ചു.

ഭക്ഷണം ലഭിക്കാതെ, മുറിവിൽ പുഴുവരിച്ച നിലയിലായിരുന്നു ഗോപിയെ കണ്ടെത്തിയത്. വാർത്തയ്ക്ക് പിന്നാലെ ഗോപിയുടെ ചികിത്സ ഏറ്റെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് വാർഡ് മെമ്പർ മാരിയപ്പൻ ട്വന്റിഫോറിനോട് പറഞ്ഞു.

അറുപത് വയസ് പിന്നിട്ട വൃദ്ധൻ കാലിൽ വ്രണവുമായി കടത്തിണ്ണയിൽ കിടന്ന് ഉരുളുന്ന ദൃശ്യം വഴിയാത്രക്കാരനാണ് പകർത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടമ്പുഴ സ്വദേശി കൃഷ്ണപ്രസാദ് എന്ന ഗോപിയുടെ ദുരിതം പുറത്തറിഞ്ഞത്. മുൻപും ആശുപത്രിയിലാക്കിയപ്പോൾ പരിചരിക്കാൻ ബന്ധുക്കൾ തയാറായിരുന്നില്ല.

Story Highlights old man, mental illness, kothamangalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top