ചികിത്സയ്ക്ക് കൊണ്ടുപോയ മാനസിക പ്രശ്‌നമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി

ചികിത്സയ്ക്ക് കൊണ്ടുപോയ മാനസിക പ്രശ്‌നമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. കൊല്ലം കോഴിക്കോട് സ്വദേശി ബീനയെയാണ് നൂറനാട് കെ സി എം ഹോസ്പിറ്റൽ ജീവനക്കാർ മർദ്ദിച്ചത്. ( mentally ill lady attacked by hospital staff )
ബീനയുടെ കഴുത്തിനും, പുറത്തും മർദ്ദനമേറ്റ പാടുകളുണ്ട്. മരുന്ന് കഴിക്കാനാണ് ആശുപത്രി അധികൃതർ മർദിച്ചത്. താൻ നേരിട്ടത് ക്രൂര പീഡനമെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. യുവതിയെ വീട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ആശുപത്രി അധികൃതർ മർദിച്ച സംഭവത്തിൽ യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ബീനയെ മർദ്ദിച്ചതായി ആശുപത്രി അധികൃതർ
സമ്മതിച്ചു . യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്സുമാർ അടിക്കുകയായിരുന്നുവെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ പറയുന്നു.
Story Highlights: mentally ill lady attacked by hospital staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here