മാനസിക വെല്ലുവിളിയുള്ള വൃദ്ധൻ വീട്ടുവരാന്തയിൽ പുഴുവരിച്ച നിലയിൽ

worms in wound

എറണാകുളം കോതമംഗലത്ത് പത്താം വാർഡിൽ വൃദ്ധൻ പുഴുവരിച്ച നിലയിൽ. കുട്ടമ്പുഴ സ്വദേശി കൃഷ്ണപ്രസാദ് എന്ന ഗോപിയാണ് ഗുരുതരാവസ്ഥയിലുള്ളത്. മാനസിക വെല്ലുവിളിയുള്ള ഗോപിയെ വീട്ടുകാർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. സഹോദരന്മാർ സമീപത്ത് താമസിക്കുന്നുണ്ടെന്നും വിവരം.

Read Also : നഗ്നായി പുഴുവരിച്ച നിലയിൽ സജിയെ കണ്ടെത്തി, 25 ദിവസത്തിന് ശേഷം

കാലിലെ വ്രണം പുഴുവരിക്കുന്ന രീതിയിൽ വീട്ടുവരാന്തയിലാണ് അവിവാഹിതനായ ഗോപിയെ കണ്ടെത്തിയത്. മാമലക്കണ്ടത്തേക്കുള്ള യാത്രക്കിടെ വഴിയാത്രക്കാരൻ ആണ് ദൃശ്യങ്ങൾ പകർത്തിയത്.

നേരത്തെ ഗോപി വീണ് കാലിൽ മുറിവുണ്ടായിരുന്നു എന്നാൽ ആശുപത്രിയിൽ കൊണ്ടുപോയില്ല. വാർഡ് മെമ്പറും ആശ വർക്കറും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശേഷം വീണ്ടും വീണ ഗോപിയുടെ മുറിവ് വ്രണമായി. ഇപ്പോൾ ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലാണ് ഗോപിയെന്നും വിവരം.

ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ നീക്കമുണ്ടെന്ന് മെമ്പർ മാരിയപ്പൻ പറഞ്ഞു. പഞ്ചായത്ത് ആശുപത്രിയിൽ കൊണ്ടുപോകും. കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയാൽ ആശുപത്രിയിൽ കൂടെ നിൽക്കാൻ ആളില്ലെന്നും മാരിയപ്പൻ പറയുന്നു.

Story Highlights old man deserted with worms

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top