ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ 9-ാം പതിപ്പ് 2021 മെയ്യിൽ പുറത്തിറങ്ങും

fast and furious

ലോകമൊമ്പാടും ആരാധകരുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമ സീരീസിന്റെ ഒൻപതാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. 2021 മെയ് 21 നാണ് ചിത്രം റിലീസ് ചെയ്യുത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റിവച്ചിരിക്കുകയായിരുന്നു. മുൻപ് 2020 മെയ് മാസത്തിലാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു.

Read Also : ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഹോബ്‌സ് ആൻഡ് ഷോ ഓൺലൈനിൽ ചോർന്നു

ജസ്റ്റിൻ ലിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻ ഡീസൽ, മിഷേൽ റോഡ്രിഗസ്സ്, ഗിബ്സൺ എന്നിവർക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പർ താരം ജോൺ സീനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 6-ാം പതിപ്പിന് ശേഷം ആറുവർഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിൻ ലിൻ ഒൻപതാം സിരീസുമായെത്തുന്നത്.

Story Highlights fast and furious 9, relase date announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top