സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസ്; പ്രതി വിജയ് പി നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ പ്രതി വിജയ് പി നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തേ വിജയ് പി നായരുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് ഐടി ആക്റ്റ് പ്രകാരം കേസെടുത്തത്. അതേസമയം, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലുള്ള കേസിൽ അന്വേഷണം തുടരുകയാണ്.

Story Highlights Case of defamatory remarks against women; The court rejected the bail plea of ​​accused Vijay P Nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top